Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala-Madhya Pradesh

കേരളം-മധ്യപ്രദേശ് പോരാട്ടം സമനിലയിൽ

ഇ​ൻ​ഡോ​ർ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ളം-​മ​ധ്യ​പ്ര​ദേ​ശ് പോ​രാ​ട്ടം സ​മ​നി​ല​യി​ൽ. കേ​ര​ളം ഉ​യ​ർ​ത്തി​യ 404 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മ​ധ്യ​പ്ര​ദേ​ശി​ന്‍റെ എ​ട്ട് വി​ക്ക​റ്റു​ക​ൾ കേ​ര​ള​ത്തി​ന് എ​റി​ഞ്ഞി​ടാ​നാ​യെ​ങ്കി​ലും വി​ജ​യം കൈ​യെ​ത്തും ദൂ​രെ അ​ക​ന്നു​മാ​റു​ക​യാ​യി​രു​ന്നു.

സ്കോ​ർ: കേ​ര​ളം 281, 314/5D, മ​ധ്യ​പ്ര​ദേ​ശ് - 192,167/8

മ​ധ്യ​പ്ര​ദേ​ശി​നാ​യി ഒ​ൻ​പ​താം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ ആ​ര്യ​ൻ പാ​ണ്ടി​യും കു​മാ​ർ കാ​ർ​ത്തി​കേ​യ സിം​ഗും ബാ​റ്റ് കൊ​ണ്ട് പ്ര​തി​രോ​ധം തീ​ർ​ത്തോ​ടെ കേ​ര​ള​ത്തി​ന്‍റെ വി​ജ​യ സ്വ​പ്ന​ങ്ങ​ൾ പൊ​ലി​ഞ്ഞു. ആ​ര്യ​ൻ പാ​ണ്ടി പു​റ​ത്താ​കാ​തെ 85 പ​ന്തു​ക​ളി​ൽ 23 റ​ണ്‍​സും കു​മാ​ർ 54 പ​ന്തി​ൽ 16 റ​ണ്‍​സും നേ​ടി.

ഹ​ർ​ഷ് ഗ​വാ​ലി (പൂ​ജ്യം), യ​ഷ് ദു​ബെ (19), ഹി​മാ​ൻ​ഷു മ​ന്ത്രി (26), ഹ​ർ​പ്രീ​ത് സിം​ഗ് ഭാ​ട്യ (13), നാ​യ​ക​ൻ ശു​ഭം ശ​ർ​മ (18), ഋ​ഷ​ഭ് ചൗ​ഹാ​ൻ (7), സാ​രാ​ൻ​ഷ് ജെ​യ്ൻ (31) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് മ​ഹാ​രാ​ഷ്ട്ര​യ്ക്കു ന​ഷ്ട​മാ​യ​ത്.

കേ​ര​ള​ത്തി​നാ​യി ശ്രീ​ഹ​രി എ​സ്. നാ​യ​ർ നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. എ​ദ​ൻ ആ​പ്പി​ൽ ടോം ​ര​ണ്ട് വി​ക്ക​റ്റും നേ​ടി.

Latest News

Corehub Up